വിശാഖപട്ടണം: ആന്ധ്രയിൽ ക്ഷേത്രമതിൽ തകർന്നു വീണ് എട്ട് മരണം. വിശാഖപട്ടണത്തിന് അടുത്ത് സിംഹചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ചന്ദനോത്സവമെന്ന പരിപാടിക്കിടെയായിരുന്നു അപകടം. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള മതിൽ ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. തകർന്ന് വീണതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തിയോടെ ചിതറി ഓടിയതും ദുരന്തത്തിൻറെ വ്യാപ്തി കൂട്ടിയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. പ്രദേശത്ത് രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഇതാവാം മതിൽ തകരാനുള്ള കാരണമെന്നാണ് വിവരം. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
ആന്ധ്രയിൽ ക്ഷേത്രമതിൽ തകർന്ന് വീണ് എട്ട് പേർ മരിച്ചു





