ന്യൂഡൽഹി: ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടൽ വേണമെന്നും യുഎന്നിനോട് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ. 24 – 36 മണിക്കൂറിനുള്ളിൽ സൈന്യം തിരിച്ചടിക്കുമെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് വ്യക്തമാക്കിയത്. അന്വേഷണത്തിനായി അന്താരാഷ്ട്ര കമ്മിഷനെ അംഗീകരിക്കുമെന്നും പാക്കിസ്ഥാൻ അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറിനോടാണ് പാക്കിസ്ഥാൻ ഇടപെടൽ തേടിയത്. അതേസമയം, പാക്കിസ്ഥാനോടും ഇന്ത്യയോടും യുഎൻ അൻറോണി ജനറൽ സംസാരിച്ചതായാണ് വിവരം. സംഘർഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ തിരിച്ചടിക്കും, അതിന് മുൻപ് യു.എൻ ഇടപെടണമെന്ന് പാക്കിസ്ഥാൻ
