ന്യൂഡൽഹി: യുവമോർച്ചാ വനിത പ്രവർത്തകയെ കോഴിക്കോട് വച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ പുരുഷ പൊലീസ് തടഞ്ഞ വിഷയത്തിൽ പ്രതികരണം അറിയിച്ച് ദേശീയ വനിത കമ്മീഷൻ. മാർച്ച് ഒമ്പതിന് കേരളത്തിലേക്ക് പോകുമെന്നും ഈ വിഷയം ഏറ്റെടുക്കുമെന്നും വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ ട്വീറ്റ് ചെയ്തു.
യുവ മോർച്ചയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ക്രമസമാധാന നില തകർന്ന നിലയിലാണ് ഉള്ളതെന്നും വനിത പ്രവർത്തകരെ പുരുഷ പൊലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്നുമുള്ള പോസ്റ്റ് പങ്കുവെച്ചാണ് കേരളത്തിലേക്ക് പോകുമെന്ന് രേഖ ശർമ്മ വ്യക്തമാക്കിയത്.