Timely news thodupuzha

logo

കലാഭവൻ മണിയുടെ ഓർമ്മദിനം

തൃശ്ശൂർ: നാടൻപാട്ടിന്റെ മനോഹാരിതയിലൂടെ കേരളീയരെ പുളകം കൊള്ളിച്ച പ്രശസ്ത നടൻ കലാഭവൻ മണിയുടെ ഓർമ്മകൾക്ക് ഇന്ന് ഏഴ് വയസ്സ്. ചാലക്കുടിയിലെ ജന്മനാട്ടിലൂടെ ഓട്ടോ ഡ്രൈവറായി ജീവിതം പുലർത്തിയിരുന്ന മണി സിനിമയിൽ അഭിനയിച്ച് സൗഭാ​ഗ്യം വന്നു ചേർന്നപ്പോഴും ആ നാടിനെയും നാട്ടുകാരെയും അവ​ഗണിച്ചില്ല. എപ്പോഴും അവരെ കൂടെ നിർത്തി. തന്റെ ഓരോ ചാനൽ ഇന്റർവ്യൂകളിൽ പോലും അവരെ ക്യാമറക്കു മുന്നിൽ നിർത്തി പരിചയപ്പെടുത്താനും മറന്നില്ല. ഇവിടം വരെ തന്നെ കൊണ്ടെത്തിക്കാൻ സഹായിച്ച കൈകളിൽ പിടിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള മുന്നോട്ടുപോക്കും.

കലാഭവനിൽ പ്രവർത്തിച്ചിരുന്ന സമയത്തായിരുന്നു സിനിമയിൽ അവസരം ലഭിച്ചത്. ജീവിതത്തിൽ അന്നത്തിനായി തിരഞ്ഞെടുത്ത ആദ്യത്തെ വേഷം തന്നെയായിരുന്നു തിയറ്റർ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോഴും അണിഞ്ഞത്. മലയാളത്തിൽ നിന്നും പറന്ന് അന്യഭാഷകളിലും അവസരങ്ങൾ തേടാതെ തന്നെ ഇങ്ങോടെത്തി.

പിന്നീടുള്ള വളർച്ച പ്രതീക്ഷിക്കാത്ത നിലയിലായിരുന്നു. കരൾ രോ​ഗത്തെ തുടർന്ന് ആശുപത്രി കിടക്കയിലേക്ക് വീണപ്പോഴും പെട്ടെന്നൊരു മരണം ആരും വിചാരിച്ചിരുന്നില്ല. അതിനുശേഷം മദ്യാപനമെന്ന അദ്ദേഹത്തന്റെ ദൗർബല്യതയെ ചോദ്യം ചെയ്ത് നടത്തിയ വിവാദങ്ങൾ വേറെയും. എന്നിരുന്നാൽ കൂടെയും ചാലക്കുടിക്കാരെ പോലെ തന്നെ ഓരോ മലയാളിയും നെഞ്ചിലേറ്റിയിരുന്നു അദ്ദേഹത്തെ. 1971ലെ ഒരു പുതുവത്സര പുലരിയിലായിരുന്നു കലാഭവൻമണി ജനിച്ചത്. അമ്മ അമ്മിണി. അച്ഛൻ രാമൻ. ഇവരുടെ ഏഴു മക്കളിൽ ആറാമനായിരുന്നു മണി. ജനിച്ച മണി ഓട്ടോ ഡ്രൈവറായാണ് ജീവിതത്തിലും സിനിമയിലും അരങ്ങേറിയത്.

Leave a Comment

Your email address will not be published. Required fields are marked *