തൊടുപുഴ: സൈക്കിളിൽ നിന്നുവീണ് പരിക്കേറ്റ 12 വയസുകാരനുമായി മണിക്കൂറുകൾ കാത്തിരുന്നിട്ടും തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് മാതാപിതാക്കൾ. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി.
തൊടുപുഴ വണ്ണപ്പുറത്തു താമസിക്കുന്ന 12 വയസ്സുകാരൻ നിജിൻ രാജേഷ് സൈക്കിളിൽ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റായിരുന്നു ആശുപത്രിയിലെത്തിയത്. തുടർന്ന് ഡ്യൂട്ടി ഡോക്ടർ എക്സറെ എടുക്കാന് ആവശ്യപെട്ടു.
തിരിച്ചു വന്നപ്പോൾ മറ്റോരു ഡോക്ടറായിരുന്നു പരിശോധിച്ചത്. എക്സറെയിൽ നിന്നും തോളെല്ലിന് പൊട്ടലുണ്ടെന്ന് മനസിലാക്കി. അതിനുശേഷം മുന്നോട്ടുള്ള ചികിൽസക്കായി 5000 രുപ ആവശ്യപെട്ടുവെന്നും പണമില്ലെന്ന് അറിയിച്ചപ്പോൾ ഇറക്കിവിട്ടെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.