ന്യൂഡൽഹി: പാക്കിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാക്കിസ്ഥാൻറെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്നും ഇന്ത്യ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയിലാണ് പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ രംഗത്തെത്തിയത്. പാക്കിസ്ഥാൻ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ്.
ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാൻ അവർ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരിക്കുന്നത് എന്നാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനകളിലൂടെ പ്രകടമായതെന്നും ഇന്ത്യ വിമർശിച്ചു. പാക്കിസ്ഥാൻറെ പ്രസ്താവനകൾ ഭയത്തിൻറെ സൂചനകളാണെന്നും കേന്ദ്രം പറഞ്ഞു. ഇന്ത്യയുടെ യുദ്ധ പദ്ധതി ചോർന്നെന്ന പാക് ആരോപണവും തള്ളി. ആണവ ഭീഷണി മുഴക്കിയാലൊന്നും തിരിച്ചടി ഒഴിവാക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.





