കൊച്ചി: വീണ്ടും സ്വർണ വിലയിൽ കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ ആറ് ദിവസങ്ങളായി കുറഞ്ഞ സ്വർണ വിലയാണ് വീണ്ടും തിരിച്ചു കയറിയത്. 320 രൂപയുടെ വർധനവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 71,840 രൂപയാണ്. ഗ്രാമിന് 40 രൂപ വർധിച്ച് 8980 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇപ്പോഴത്തെ വില. ഈ മാസം 12 നാണ് സ്വർണ വില ആദ്യമായി 70,000 കടക്കുന്നത്. തുടർന്ന് 4000 രൂപയിലധികം വർധനവ് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 23 മുതൽ 2800 രൂപ കുറഞ്ഞിരുന്നു. തുടർന്ന് വീണ്ടും സ്വർണ വിലയിൽ കുതിപ്പ് രേഖപ്പെടുത്തി.
സ്വർണ വില ഉയർന്നു
