Timely news thodupuzha

logo

രാജധാനി എക്‌സ്പ്രസിൽ വച്ച് മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ

ആലപ്പുഴ: ട്രെയിനിൽ വെച്ച് മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. മണിപ്പാൽ സർവകലാശാലയിലെ മലയാളി വിദ്യാർഥിനിയെയാണ് പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാർ പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസിൽ വച്ചായിരുന്നു സംഭവം. ജമ്മുകാശ്മീരിൽ ജോലിചെയ്യുന്ന സൈനികൻ അവധിക്കായാണ് നാട്ടിലേക്ക് വന്നത്.

വിദ്യാർഥിനി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. പിന്നീട് യുവതിയുമായി സൗഹൃദത്തിലായ പ്രതി യുവതിക്ക് നിർബന്ധിച്ച് മദ്യം നൽകുകയും അബോധവസ്ഥയിലായ യുവതിയെ പീഡിപ്പിക്കുകയും ആയിരുന്നു. എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയിൽ വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *