പെരുമ്പാവൂർ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അറയ്ക്കപ്പടി ഓട്ടത്താണി ഭാഗത്ത് വെള്ളാരംപാറ ക്കുഴി കോളനിയിൽ താമസിക്കുന്ന പെരുമ്പാവൂർ ഒന്നാംമൈൽ മൂക്കട വീട്ടിൽ സലാം അബ്ദുൾ ഖാദറിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്താലാണ് നടപടി.
കാപ്പ ചുമത്തി നിരന്തര കുറ്റവാളിയെ ജയിലിലടച്ചു
