Timely news thodupuzha

logo

ഇന്ത‍്യ- പാക് സംഘർഷത്തെ തുടർന്ന് പൊതുപരിപാടികൾ മാറ്റിവയ്ച്ച് സി.പി.ഐ

തിരുവനന്തപുരം: ഇന്ത‍്യ പാക്കിസ്ഥാൻ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര‍്യത്തിൽ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കാൻ സിപിഐ. മണ്ഡലം, ലോക്കൽ സമ്മേളനങ്ങൾ, പ്രതിനിധി സമ്മേളനം എന്നിവ മാത്രമെ നടത്താവൂയെന്നും ഇവയോട് അനുബന്ധിച്ച് നിശ്ചയിച്ച പ്രകടനങ്ങളും പൊതു പരിപാടികളും മാറ്റിവയ്ക്കണമെന്ന് സിപിഐ സ്റ്റേറ്റ് കൗൺസിൽ പാർട്ടി ഘടകങ്ങൾക്ക് നിർദേശം നൽകി. ഇന്ത‍്യയിലെ ജനങ്ങൾ ഭീകരവാദ ശക്തികൾക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മതവിദ്വേഷം പരത്തി ജനകീയ ഐക‍്യം ദുർബലമാക്കാൻ ശ്രമിക്കുന്ന ഏതൊരു നീക്കവും രാജ‍്യ താത്പര‍്യത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *