വഴിത്തല ശാന്തിഗിരി കോളേജ് സംഘടിപ്പിക്കുന്ന 1st ഫാദർ ബീഡ് ട്രോഫി ദക്ഷണേന്ത്യ ബാസ്കറ്റ്ബാൾ ട്യുര്ണമെന്റിന് ശാന്തിഗിരി കോളേജ് ഇൻഡോർ ബാസ്കറ്റ്ബാൾ സ്റ്റേഡിയത്തിൽ വർണ്ണഭായ തുടക്കമായി. മാർച്ച് 22 മുതൽ 24 വരെ ശാന്തിഗിരി കോളേജ് സ്പോർട്സ് സെൽ സംഘടിപ്പിക്കുന്ന ട്യുര്ണമെന്റിൽ ദക്ഷണേന്ത്യയിൽ പ്രമുഖരായ 8 കോളേജ് പുരുഷ ടീമുകൾ ആണ് മാറ്റുരക്കുന്നത്.
ടൂർണമെന്റിന്റെ ഉപചാരികമായ ഉൽഘാടനം മുവാറ്റുപുഴ കാർമേൽ പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ റെവ. ഫാദർ ബിജു കുട്ടപ്ലാക്കൽ സി . എം . ഐ നിർവഹിച്ചു . ശാന്തിഗിരി കോളേജ് പ്രിൻസിപ്പൽ റെവ. ഫാദർ പോൾ പാറേക്കാട്ടിൽ സി. എം . ഐ യുടെ അധ്യക്ഷതയിൽ കൂടിയ ഉൽഘാടന സമ്മേളനത്തിലെ ഇന്ത്യൻ ടീം സെക്ഷൻ ടീം കമ്മിറ്റി ചെയർമാനും കേരള ബാസ്കറ്റ്ബാൾ ലൈഫ് പ്രെസിഡന്റുമായ പി ജെ സണ്ണി , കേരളം ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ടോം ജോസ് കുന്നേൽ , കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് സി . എൻ ബാലകൃഷ്ണൻ , ഇടുക്കി ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് പി വി സൂര്യകുമാർ , ഫിഫ അന്താരാഷ്ര കമ്മീഷണറും കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ മുൻ സെക്രട്ടറി യും ആയ ദൃ. പ്രിൻസ് കെ മറ്റം , ടൂർണമെന്റ് ജനറൽ കൺവീനർ അമിൽ കൃഷ്ണ തുടങ്ങി ,
അനേകം വിശിഷ്ട അതിഥികൾ സംസാരിച്ചു
സമ്മേളനത്തെ തുടർന്ന് നടന്ന മത്സരങ്ങൾ സത്യഭാമ യൂണിവേഴ്സിറ്റി ( ചെന്നൈ ) 77 – 72 എന്ന സ്കോറിന് തേവര സേക്രഡ് ഹാർട്ട് കോളേജിനെയും തൃശൂർ സഹൃദയ കോളേജ് 76 – 69 എന്ന സ്കോറിനെ തിരുവനതപുരം മാർ ഇവാനിയോസ് കോളേജിനെയും ചങ്ങനാശേരി സ് . ബി കോളേജ് 80 -57 എന്ന സ്കോറിനെ അങ്കമാലി ഫിസാറ്റ് കോളേജിനെയും തൃശൂർ കേരളവർമ കോളേജ് 91 – 44 എന്ന സ്കോറിനെ മാന്നാനം കെ ഇ കോളേജിനെയും തോൽപിച്ചു.
ടൂർണമെന്റ് സെമി ഫൈനൽ മത്സരങ്ങൾ 23 നും ഫൈനൽ മത്സരങ്ങൾ 24 നും അരങ്ങേറും .