Timely news thodupuzha

logo

ഗൂഗിളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ പങ്കുവച്ച് തട്ടിപ്പ് ‌

ഓണ്‍ലൈനിലൂടെ അവധി ആഘോഷങ്ങള്‍ക്ക് ഹോട്ടല്‍ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് സംഘം. വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഗൂഗിളില്‍ പങ്കുവച്ചാണ് തട്ടിപ്പ്. ഇന്ത്യയില്‍ ഉടനീളമുള്ള ഹോട്ടലുകളെ ഉദ്ദേശിച്ച് ഇത്തരത്തിലുള്ള തട്ടിപ്പ് സംഘം നമ്പറുകള്‍ പോസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്സെക് അറിയിച്ചു. വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഗൂഗിളിലെ ഹോട്ടൽ ലിസ്റ്റിംഗുകളിൽ പോസ്റ്റ് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്.

ഇവ രേഖപ്പെടുത്തുന്നത് ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ സാങ്കേതികവിദ്യയ്ക്ക് റീഡ് ചെയ്യാൻ കഴിയാത്ത വിധത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം മനുഷ്യർക്ക് വായിക്കാൻ കഴിയും. തട്ടിപ്പുകാർ ഒരേ ഡിസൈനിലുള്ള ചിത്രങ്ങളാണ് മിക്ക സൈറ്റിലും ഉപയോഗിക്കുന്നതെന്നാണ് ക്ലൗഡ്സെക്കിന്റെ കണ്ടെത്തൽ. വ്യത്യസ്ത ഫോൺ നമ്പറുകൾ അവയിൽ ചേർത്തിട്ടുണ്ടാകും. ഈ ചിത്രങ്ങളാണ് ഉപഭോക്താക്കളെ കബളിപ്പിക്കാനായി തട്ടിപ്പുകാർ ഹോട്ടൽ ലിസ്റ്റിംഗുകളുടെ അവലോകന വിഭാഗത്തിൽ ചേർത്തിരിക്കുന്നതെന്നും വിവരം ലഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *