കോളപ്ര: ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സെസൈറ്റി നേതൃത്വത്തിൽ കോളപ്രയിൽ തണ്ണീർപന്തലിന്റെ പ്രവർത്തനം ആരംഭിച്ചു. സഹകരണ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് തണ്ണീർ പന്തൽ പ്രവർത്തിക്കുന്നത്. ദൈനംദിനയാത്രക്കാർ, വിദ്യാർത്ഥികൾ, സഹകാരികൾ തുടങ്ങിയവർക്ക് കടുത്ത ചൂടിനെ അതിജീവിക്കാനും ദാഹമകറ്റാനും ഏറെ സഹായകരമാണ് തണ്ണീർ പന്തലെന്ന് സഹകരണ സംഘം പ്രസിഡന്റ് എം.മോനിച്ചൻ പറഞ്ഞു. സംഘം സെക്രട്ടറി ആൽബർട്ട് മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എൻ.ഡി.പി കുടയത്തൂർ ശാഖാ പ്രസിഡന്റ് സജീവൻ പടിക്കാപറമ്പിലിന് തണ്ണീർമത്തൻ നൽകി ഉദ്ഘാടനം ചെയ്തു.
ഭരണ സമിതി അംഗങ്ങളായ റോയി തോമസ് മുണ്ടയ്ക്കൽ, ജിമ്മി വെട്ടം, എ.സാനു, ജിനു സാം വില്ലംപ്ലാക്കൽ, കെ.എ.ശശികല, ഷീബാ റെജി, വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ ഭാരവാഹികളായ ബിജി ചിറ്റാട്ടിൽ, രാധാകൃഷ്ണൻ കരിനാട്ട്, വേണു നെല്ലാനിക്കൽ, സാജു കാനാട്ട്, പൗലോസ് ജോർജ്, സുനു പുളിക്കൽ, ഷിബി പനംന്താനം, റോയി അലകനാൽ, തങ്കച്ചൻ ചെറുവള്ളാത്ത് എന്നിവർ സംസാരിച്ചു.