Timely news thodupuzha

logo

സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്ത യുവതി അറസ്റ്റിൽ

കൊല്ലം: നടുറോട്ടിൽ അടിയുണ്ടാക്കയ യുവതി അറസ്റ്റിൽ. കടയ്ക്കൽ പാങ്ങലുകാട് സ്വദേശിനി അൻസിയ ബീവിയാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയോടിച്ച കേസിലെ പ്രതി കൂടിയാണ് യുവതി. പാങ്ങലുകാട് ജംഗ്ഷനിൽ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. കൂടാതെ ഓട്ടോ ഡ്രൈവറായ വിജിത്തിനെ ആക്രമിച്ച കേസിലും പ്രതിയാണ് അൻസിയ ബീവി.

ഒരാഴ്ച മുമ്പാണ് വിജിത്തിന്‍റെ കൈ യുവതി തല്ലിയൊടിച്ചത്. അൻസിയ ബീവി നടു റോട്ടിൽ രണ്ട് സ്ത്രീകളുമായി അടിയുണ്ടാക്കുന്നതിന്‍റെ ദൃശ്യം വിജിത്ത് മൊബൈലിൽ പകർത്തിയിരുന്നു. ഇത് ചോദ്യം ചെയ്യുകയും കയ്യിൽ കരുതിയ കമ്പി ഉപയോഗിച്ച് ഇടതുകൈ തല്ലിയോടിക്കുകയായിരുന്നു. വിജിത്തിന്‍റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം അൻസിയക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *