Timely news thodupuzha

logo

മധു വധക്കേസിൽ അന്തിമവിധി നാളെ

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി നാളെ പ്രസ്താവിക്കും. മണ്ണാർക്കാട് പട്ടികജാതി – പട്ടികവർഗ കോടതിയാണു വിധി പറയുക. പതിനാറ് പ്രതികളുള്ള കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട് അഞ്ചു വർഷം പൂർത്തിയാകുമ്പോ ഴാണു വിധിപ്രസ്താവം. കേസിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. വിചാരണവേളയിൽ 24 പേർ കൂറുമാറി.

കൂറു മാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു അട്ടപ്പാടി മധുവിന്‍റേത്. 2018 ഫെബ്രുവരിയിലാണു മധു കൊല്ലപ്പെട്ടത്. പിന്നീട് വിചാരണ വേളയിൽ പ്രോസിക്യൂട്ടർമാർ ചുമതലയേൽക്കാതിരുന്നതും, വിചാരണ നീണ്ടു പോയതും വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *