ചങ്ങനാശ്ശേരി: എണ്ണക്കാച്ചിറയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും, പട്ടയമില്ലാത്ത അമ്പതോളം വീട്ടുകാർക്ക് ഉടൻ പട്ടയം അനുവദിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. എണ്ണക്കാചിറയിൽ കേരള കോൺഗ്രസ് പുനർ നിർമ്മിച്ച സമര വീടിന്റെ, സമർപ്പണം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുറിച്ചി പഞ്ചായത്തിലെ എണ്ണക്കാച്ചിറ നിവാസികളോട് കുറിച്ചി പഞ്ചായത്ത് കാണിക്കുന്ന അവഗണന യിൽ പ്രതിഷേധിച്ചു വിധവയായ ഒരു വ്യക്തി യുടെ ഇടിഞ്ഞു വീഴാറായ വീട് പുനർ നിർമ്മിച്ചാണ് കേരള കോൺഗ്രസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഭവന നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനറും കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗവുമായ ഡോ. ജോബിൻ എസ് കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വൈസ് ചെയർമാൻ കെ. എഫ് വർഗീസ്, ഉന്നതാധികാര സമിതി അംഗങ്ങളായ വി.ജെ ലാലി, സി.ഡി വത്സപ്പൻ, ഏലിയാസ് സഖറിയ, ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ചെറിയാൻ ചാക്കോ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ്ജ്കുട്ടി മാപ്പിളശ്ശേരി, ജെയ്‌സ് ജോൺ വെട്ടിയാർ,നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം, നിയോജക മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി കുര്യൻ തൂമ്പുങ്കൽ, മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസ്, റോയി ചാണ്ടി, ജോസഫ് ആന്റണി, അഡ്വ. ജോഷി വാഴയിൽ, അച്ചൻകുഞ്ഞ് തെക്കേക്കര,ഷാജി പറത്താഴെ,ബിജോയ് എണ്ണക്കച്ചിറ, അഭിഷേക് ബിജു, ജിതിൻ പ്രാക്കുഴി,തങ്കച്ചൻ കല്ലുതറ, ജോഷിഎണ്ണക്കാച്ചിറ എന്നിവർ പ്രസംഗിച്ചു.
പോസിറ്റീവ് രാഷ്ട്രീയത്തിന്റെ ഉദാഹരണമായണ് കേരള കോൺഗ്രസ് ഇത്തരത്തിലുള്ള വ്യത്യസ്തമായ സമര പരിപാടി സംഘടിപ്പിച്ചത്. വർഷത്തിൽ ആറു മാസവും വെള്ളക്കെട്ടുള്ള കുറിച്ചി എണ്ണക്കാചിറയിൽ അമ്പതോളം വീട്ടുകാർക്ക് പട്ടയമില്ല. നിരവധി വീടുകളാണ് പൊട്ടിപ്പൊളിഞ്ഞു തകർന്നു വീഴാറായി നിൽക്കുന്നത്. ഈ വിഷയത്തിൽ പഞ്ചായത്ത് അടിയന്തിരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.






