Timely news thodupuzha

logo

മകൾ മാൾട്ടി മേരിയെ ആദ്യമായി ഇന്ത്യയിലെത്തിച്ച് പ്രിയങ്ക ചോപ്രയും നിക്ക് ജോൻസും

മുംബൈ: താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോൻസും മകൾ മാൾട്ടി മേരിക്കൊപ്പം ആദ്യമായി ഇന്ത്യയിലെത്തി. മുംബൈ എയർപോർട്ടിലാണു ഇവർ വന്നിറങ്ങിയത്. മകളുമൊത്ത് ആദ്യമായാണ് ഇരുവരും ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണു പ്രിയങ്കയ്ക്കും നിക്കിനും മകൾ പിറന്നത്.

ഈ വർഷമാദ്യം ബ്രിട്ടിഷ് വോഗ് മാഗസിനിൽ പ്രിയങ്ക മകളുമൊത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഹോളിവുഡിൽ നടന്നൊരു ചടങ്ങിൽ മാർട്ടി മേരിക്കൊപ്പം പ്രിയങ്ക എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എയർപോർട്ടിൽ വന്നിറങ്ങിയ പ്രിയങ്കയും കുടുംബവും മകളുമൊത്ത് ചിത്രങ്ങൾക്ക് പോസ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *