ചിറ്റൂർ എൻ.എസ്.എസ് ഗവൺമെൻ് എൽ.പി സ്കൂളിൽ നിറവ് 2K23യെന്ന പേരിൽ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും സ്റ്റാർസ് പ്രീ പ്രൈമറി ഉദ്ഘാടനവും സ്കൂൾ കലണ്ടർ പ്രകാശനവും എൻഡോവ്മെന്റ് വിതരണവും നടത്തി. പൊതുസമ്മേളനം എം.എൽ.എ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ഇടുക്കി ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ബിന്ദുമോൾ ഡി പദ്ധതി വിശദീകരണം നടത്തി.
പി.റ്റി.എ പ്രസിഡന്റ് സുരേഷ്.വി.ആർ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ.കെ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.കെ ഇടുക്കി ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ബിന്ദുമോൾ ഡി പദ്ധതി വിശദീകരണം നടത്തി. മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി ബാബുരാജ് പ്രവർത്തന ഇടവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജീന അനിൽ ക്ലാസ്സ് റൂമും വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എസ്.ജോക്കബ് ഹരിതോദ്യാനവും ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സീന ബിന്നി ഇ-ഇടവും ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ജയൻ കലണ്ടർ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ എം.മധു എൻഡോവ്മെന്റ് വിതരണം ചെയ്തു. തുടർന്ന് ശ്രീലത, ദാമോദരൻ നമ്പൂതിരി, ടോണി കുര്യാക്കോസ്, ജോമോൻ ഫിലിപ്പ്, ഭാവന ബാബു, വി.ബി.ദിലീപ് കുമാർ, ലിൻസി, ഷൈനി, ബിനോയ്.ബി, റ്റി.ആർ.സോമൻ,ഷീബ മുഹമ്മദ്, സുജാത രാധാകൃഷ്ണൻ, ദീപ അബിൻ, ആത്മിക അരുൺ, മനോജ് ആർ, അനിൽ കുമാർ തുടങ്ങിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി റിജു ഫ്രാൻസിസ് നന്ദിയും രേഖപ്പെടുത്തി. അതിനുശേഷം നിറവ് 2K23യെന്ന പേരിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.