തിരുവനന്തപുരം: സഹപ്രവർത്തകയും വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയുമായ ശ്യാമിലിയെ മുതിർന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് മർദിച്ച സംഭവത്തിൽ ബാർ കൗൺസിൽ നടപടിയെടുത്തു. ശ്യാമിലി ബാർ കൗൺസിലിനു നൽകിയ പരാതിക്കു പിന്നാലെ ബെയ്ലിൻ ദാസിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യും.
ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടൻ പുറപ്പെടുവിക്കും. നേരത്തെ ബാർ അസോസിയേഷനും ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ബാർ കൗൺസിലിൻറെ നടപടി. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ വൈകിട്ട് ബാർ കൗൺസിൽ ഓൺലൈനായി യോഗം ചേരും.
അതിക്രമത്തിൽ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്. അതേസമയം ബെയ്ലിൻ ദാസ് ഒളിവിലെന്ന് പൊലീസ് അറിയിക്കുന്നത്. പൊലീസ് പൂന്തുറയിൽ എത്തിയതിനു പിന്നാലെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ചെയ്തതിനാൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. ഇയാൾ മുൻകൂർ ജാമ്യം നേടാനുള്ള നീക്കങ്ങളും ആരംഭിച്ചതായാണ് വിവരം.