പാലക്കാട്: എട്ട് വയസുകാരനെ തെരുവുനായ കൂട്ടം ആക്രമിച്ചു. പ്രതിഭ നഗർ സ്വദേശി മുഹമ്മദ് ഷിയാസിനാണ് തെരുവുനായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായകൾ കടിക്കുകയായിരുന്നു. 4 നായകൾ ഒന്നിച്ചാണ് കുട്ടിയെ ആക്രമിച്ചത്. സെൻറ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആക്രമണത്തിനിരയായ മുഹമ്മദ് ഷിയാസ്.
പാലക്കാട്ട് എട്ട് വയസുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം
