Timely news thodupuzha

logo

മങ്കുഴിക്കാവ് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൊങ്കാലനേർച്ചയും 15ന്

വണ്ണപ്പുറം: മങ്കുഴിക്കാവ് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൊങ്കാലനേർച്ചയും 15ന് പെരിയമന നാരായണൻ നമ്പൂതിരിപാടിന്റെയും ക്ഷേത്രം മേൽശാന്തി എൻ.വി സന്തോഷ് തിരുമേനിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടത്തും. രാവിലെ അഞ്ചിന് നിർമ്മാല്യം, ആറിന് അഷ്ടദ്രവ്യ ​ഗണപതി ഹോമം, ഏഴിന് ഉഷപൂജ, 8.30ന് കലശപൂജ, ഒമ്പതിന് കലശാഭിഷേകം, 9.30ന് പൊങ്കാലനേർച്ച, 11ന് പൊങ്കാലസമർപ്പണം, 12.15ന് ഉച്ചപൂജ, നടഅടയ്ക്കൽ, 12.30ന് പ്രസാദഊട്ട്, വൈകിട്ട് അഞ്ചിന് നടതുറക്കൽ, 6.30ന് വിശേഷാൽ ദീപാരാധന, 7.30ന് നടഅടയ്ക്കൽ. പൊങ്കാല മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *