കോഴിക്കോട്: എലത്തൂരിൽ ട്രെയ്നിന് തീപിടിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ വിലാസം പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി റെയിൽവേ പൊലീസ് യു.പിയിലെത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്താനാണ് തീരുമാനം.
കേരള പൊലീസും യുപിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണ്.
എ.ഡി.ജി.പി എം.ആർ.അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. 5 എ.സി.പിമാരും 8 സർക്കിൾ ഇൻസ്പെക്‌ടർമാരുമടങ്ങുന്ന 40 അംഗ സംഘമാണ് അന്വേഷിക്കുന്നത്.