കരിമണ്ണൂർ:എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിലെ വേനപ്പാറയിൽ പണി പൂർത്തിയാക്കിയ ഭവന സമുച്ചയത്തിന്റെ ഉത്ഘാടനം ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വേനപ്പാറയിൽ സംഘടിപ്പിച്ച സമ്മേളനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യുകയും ഭവനങ്ങളുടെ താക്കോൽ ഗുണഭോക്താക്കൾക്കു് കൈമാറുകയും ചെയ്തു. കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിൽ ജലവിഭവ വകുപ്പ് വകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും വേനപ്പാറയിൽ ജല സംഭരണി നവീകരിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിക്കുമെന്നും, കൂടാതെ ജൽജീവൻ കുടിവെള്ളം ഭവന സമുച്ചയത്തിൽ ഉറപ്പാക്കാനാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്നും മന്ത്രി ഉത്ഘാടന യോഗത്തിൽ പ്രഖ്യാപിച്ചു. ഭവന സമുച്ചയ ഗുണഭോക്താക്കൾ വീടിന്റെ സുരക്ഷിതമായ പരിപാലനം ഉറപ്പാക്കി ഉപയോഗിക്കുണമെന്നും ഇതിനാവശ്യമായ ബോധവത്ക്കരണവും ഇടപെടലും പഞ്ചായത്ത് നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. നിർവ്വഹണ ഏജൻസിയേയും തൊഴിലാളികളേയും ചടങ്ങിൽ മൊമെന്റോകൾ നൽകി മന്ത്രി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് IAS, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ലതീഷ് ,ഡോ.വി.ആർ രാജേഷ് നവകേരള മിഷൻ ,സഫിയ ബീവി പി.ഐ ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ എന്നിവർ ആശംസ അറിയിച്ചു. വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് സ്വാഗതം ആശംസിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സോണിയ ജോബിൻ , ബിജി ജോമോൻ,മെമ്പർമാരായ റെജി ജോൺസൺ, സന്തോഷ് കുമാർ എം.എം, ലിയോ കുന്നപ്പിള്ളിൽ, സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പ വിജയൻ എന്നിവരും വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ എൻ.സദാനന്ദൻ,കെ.കെ രാജൻ, ജയ്സൺ ചെമ്പോട്ടിക്കൽ, ജോസ് മാറാട്ടിൽ, ശ്രീകാന്ത് സോമൻ, ക്ലമന്റ് കുന്നപ്പിള്ളിൽ, കോ-ഓർഡിനേറ്റർ ജെഫിൻ കൊടുവേലിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജെ ചെറിയാൻ എന്നിവരും വിവിധ സാമുദായീക നേതാക്കളും ലൈഫ് മിഷൻ ഗുണഭോക്താക്കളും പ്രദേശവാസികളും നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു. സെക്രട്ടറി അഗസ്റ്റിൻ വി.എ നന്ദി പറഞ്ഞു.