എറണാകുളം: എസ്.എൻ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിട്ടത്.
വെള്ളാപ്പള്ളിയുടെ, കേസ് തുടരേണ്ടന്നുള്ള റിപ്പോർട്ട് അംഗീകരിക്കണമെന്ന, ആവശ്യം തള്ളിയ ഹൈക്കോടതി തുടരന്വേഷണത്തിന് കൊല്ലം സി.ജെ.എം കോടതി ഉത്തരവ് നിയമപരമല്ലെന്നും വ്യക്തമാക്കി.