കോട്ടയം: കോട്ടയത്ത് നടന്ന കെ.എം.മാണി അനുസ്മരണത്തിൽ ജോസ്.കെ.മാണിയുടെ മകൻ പ്രതിയായ വാഹനാപകട കേസിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോൾ, കെ.എം.മാണിയുടെ ഓർമ നിറഞ്ഞ വേദിയിൽ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ്റെ മറുപടി.
അതേസമയം സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ്.കെ.മാണി ഒഴിഞ്ഞുമാറി. കേസിലെ പൊലീസ് കള്ളക്കളിയെ കുറിച്ച് ഉയർന്ന ആരോപണങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയില്ല.