Timely news thodupuzha

logo

ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ല; ആരോഗ്യമന്ത്രിക്ക് പരാതി അയച്ച് സഹോദരൻ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്ക് മുന്നിൽ പരാതി സമർപ്പിച്ച് സഹോദരൻ അലക്സ്.വി.ചാണ്ടി. ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണമെന്നാണ് ആവശ്യം.

അടുത്ത ബന്ധുക്കളുടെ നിലപാടുകൾ കാരണം ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നാണ് സഹോദരൻറെ കുറ്റപ്പെടുത്തൽ. നിലവിൽ ഉമ്മൻചാണ്ടി ചികിസ്തയിലുള്ള ബാംഗ്ലൂർ എച്ച്.സി.ജി ആശുപത്രിയുമായി സർക്കാർ മെഡിക്കൽ ബോർഡ് ബന്ധപ്പെടണമെന്നും ഉമ്മൻചാണ്ടിയുടെ ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കണമെന്നും അലക്സ്.വി.ചാണ്ടി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അലക്സ്.വി.ചാണ്ടി, ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പ്രേരണ നൽകി. അതിനു ശേഷമാണ് ചികിത്സക്കായി അദ്ദേഹത്തെ ബംഗ്ലൂരുവിലേക്ക് മാറ്റിയത്.

Leave a Comment

Your email address will not be published. Required fields are marked *