ന്യൂഡൽഹി: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലിൽ നിഷ്‌പക്ഷ അന്വേഷണമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ. കേന്ദ്രസർക്കാർ സത്യം തുറന്നുപറഞ്ഞ് ഉത്തരവാദിത്തമേറ്റെടുക്കണം. പുൽവാമ സംഭവം മുൻനിർത്തിയാണ് ബിജെപി തെരഞ്ഞെടുപ്പ് ജയിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ദേശീയ സുരക്ഷ അപകടത്തിലാക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ല.
ദേശീയതയെ കവചമാക്കുന്ന സംഘപരിവാറിന്റെ യഥാർത്ഥ മുഖം ഒരിക്കൽക്കൂടി വെളിപ്പെട്ടു. പുൽവാമ ആക്രമണത്തിലേയക്ക് നയിച്ച സുരക്ഷാ വീഴ്ചയിലും സത്യങ്ങൾ മറച്ചതിലും അടിയന്തര അന്വേഷണം വേണം. വിഷയത്തിൽ ദേശീയ തലത്തിൽ പ്രക്ഷോഭം നടത്തുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപിയും ജനറൽ സെക്രട്ടറി ഹിമഗ്നരാജ് ഭട്ടാചാര്യയും പ്രസ്‌താവനയിൽ പറഞ്ഞു.