
ചെറുതോണി: ബസ്സ് സ്റ്റാൻഡ് നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡിൽ കയറുന്നില്ലെന്ന് പരാതി. കഞ്ഞിക്കുഴിയിൽ സൗകര്യം വർധിച്ചപ്പോൾ ചേലച്ചുവട്- വണ്ണപ്പുറം റോഡിൻ്റെ സൈഡിൽ കഞ്ഞിക്കുഴി ടൗണിൽ ഒരേക്കർ ഭൂമി പഞ്ചായത്ത് വാങ്ങി അതിൽ ബസ്സ്റ്റാൻറ്റും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിച്ചു. ഉദ്ഘാടനവും നടത്തി.

ബസ് സ്റ്റാൻഡിൽ കയറുകയും ചെയ്തു. എന്നാൽ ബസ്സ് ഇറങ്ങുന്നതിനും കയറുന്നതിനും അപകട സാധ്യത ഉണ്ടെന്നും പറഞ്ഞ് ബസ്സ് കയറാതെയായി. പിന്നീട് ഈ അപാകതയും പരിഹരിച്ചു. 2013 ൽ നിർമാണം പൂർത്തിയാക്കിയ ബസ്സ്റ്റാൻഡിൽ വർഷങ്ങൾ ഇത്ര പിന്നിട്ടും സ്റ്റാൻഡിൽ ബസ് ഇറങ്ങി യാത്രക്കാരെ കയറ്റുന്നില്ല. 2 നിലയുള്ള ഷോപ്പിംഗ് കോംപ്ലക്സിൻറ്റെ താഴത്തെ നിലയിൽ മുറികൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇതു മൂലം പഞ്ചായത്തിന് വൻ വാടകം നഷ്ടവുമുണ്ട്.

അടിയന്തിരമായി കഞ്ഞിക്കുഴി ബസ്സ്റ്റാൻഡിൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അടിയന്തിരമായി ഈ പ്രശ്നത്തിൽ നടപടി എടുക്കണമെന്ന് എൻ.എസ്.എസ്.യു(എം) സംസ്ഥാന പ്രസിഡൻ്റ് ടോമി റ്റി തീവള്ളി അധികൃതരോട് ആവശ്യപ്പെട്ടു.