Timely news thodupuzha

logo

ഇടി വെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയാണ് കേരളത്തിലെ ജനങ്ങളുടേതെന്ന് കെ.പി.സി.സി. അംഗം എപി ഉസ്മാൻ

ചെറുതോണി: വീട്ടുകരവും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ചപ്പോൾ ഇടി വെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയാണ് കേരളത്തിലെ ജനങ്ങളുടേതെന്ന് കെ.പി.സി.സി. അംഗം എപി ഉസ്മാൻ വ്യക്തമാക്കി. വെള്ളക്കരവും വെദ്യുതി ചാർജും വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയതോടൊപ്പം പെട്രാളിനും , ഡീസലിനും വില രൂപ വർദ്ധിപ്പിച്ചതും ഭൂമിയുടെ താരിഫ് വില ഭീമമായി വർദ്ധിപ്പിക്കുകയും കോർട്ടുഫീസ് കൂട്ടുകയും ചെയ്ത് ജനങ്ങളെ കൊളളയടിക്കുന്ന നടപടിയാണ് പിണറായി വിജയൻ സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അഴിമതിയും സ്വജന പക്ഷപാത നടപടികളും കൊണ്ട് ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട പിണറായി സർക്കാർ ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ചതിന് തുല്യമായ അവസ്ഥയിലാണെന്നും കെ.പി.സി.സി. അംഗം ചൂണ്ടിക്കാട്ടി. കെ.പി.സി.സി. ആഹ്വാനമനുസരിച്ച് യു.ഡി.എഫ് വാഴത്തോപ്പ് മണ്ഡലം കമ്മറ്റി വാഴത്തോപ്പ് ഗ്രാമ പഞ്ചായത്താഫീസിനു മുന്നിൽ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉസ്മാൻ.

പി.ഡി.ജോസഫ് അദ്ധ്യക്ഷത വഹിച്ച സമരത്തിൽ നേതാക്കളായ വർഗീസ് വെട്ടിയാങ്കൽ ,ജോയി വർഗീസ് ,സി.വി.തോമസ്, സി.പി. സലീം, ഔസേപ്പച്ചൻ ഇടക്കളം, മുഹമ്മദ് പനച്ചിക്കൽ , റോയി കൊച്ചുപുര, ആൻസി തോമസ്, ശശികലാ രാജു, സെലിൻ വി.എം, വിൻസന്റ് വള്ളാടി , ജോയി കുര്യൻ പ്ലാവൻ തങ്കച്ചൻ പനയമ്പാല തുടങ്ങിയവർ പ്രസംഗിച്ചു.. പള്ളിത്താഴ മിൽമ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് സി.കെ. ജോയി, ടിൻറു സുഭാഷ്,ആലിസ് ജോസ് , ഏലിയാമ്മ ജോയി, ബാബു മാടവന, ജെയിംസ് മണപ്പുറം, അജീഷ് വി.എൻ, കുട്ടായി കറുപ്പൻ സിബി തകരപ്പള്ളി തുടങ്ങിയവർ നേതൃത്ത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *