Timely news thodupuzha

logo

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സെഷൻസ് കോടതി

ദുർഗ്: ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷൻസ് കോടതി. ജാമ്യാപേക്ഷ നൽകേണ്ടിയിരുന്നത് സെഷൻസ് കോടതിയിലായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകളാണ്. ഇത് പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ല. അതിനാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കോടതി ജമ്യാപേക്ഷ പരിഗണിക്കുന്നില്ലെന്ന് അറിയിച്ചതോടെ കോടതിക്കു പുറത്ത് ബജ്രംഗ് ദൾ പ്രവർത്തകർ ആഘോഷ പ്രകടനം നടത്തി.

റായ്പുർ അതിരൂപതയാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ഇനി ജാമ്യഹർജിയുമായി ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാനാണ് നീക്കം. ചൊവ്വാഴ്ച വിചാരണക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർ ഞായറാഴ്ച അറസ്റ്റിലായത്. ഇരുവരുമിപ്പോൾ ദുർഗിലെ ജയിലിലാണ്. ജോലി വാഗ്ദാനം ചെയ്ത് മൂന്ന് പെൺകുട്ടികളെ മതപരിവർത്തനം നടത്തി കടത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *