മഞ്ഞപ്ര: മൂന്നു കാലുള്ള കോഴിക്കുഞ്ഞ് കൗതുകകരമാകുന്നു.മഞ്ഞപ്ര സെബി പുരം ഏഴാം വാർഡിൽ താമസിക്കുന്ന മുക്കത്ത് മാർട്ടിന്റെ വീട്ടിലാണ് ഈ കോഴിക്കുഞ്ഞ് ഉള്ളത്. വീട്ടിൽ ഉണ്ടായിരുന്ന നാടൻ കോഴിമുട്ട 12 എണ്ണം അടവച്ചതിൽ രണ്ടെണ്ണം മാത്രമാണ് വിരിഞ്ഞത്. അതിൽ ഒരെണ്ണം കൊത്തിയിറങ്ങിയ അന്നു തന്നെ ചത്തു. രണ്ടാഴ്ച പിന്നിട്ട കോഴിക്കുഞ്ഞ് വളരെ ആരോഗ്യത്തോടെ കഴിയുന്നു.