

തൊടുപുഴ: ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് സിബി ജോസഫ് തിരുതാളിലും സെക്രട്ടറി അഡ്വക്കേറ്റ് ഷാജി ജോസഫ് പുളിക്കലും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ട്രഷററായി അഡ്വക്കേറ്റ് ജി ബോയ് ചെറിയാനും ജോയിന്റ് സെക്രട്ടറി അഡ്വക്കേറ്റ് അനന്തവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ശശികുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ന്യായാധിപന്മാരും സീനിയർ അഭിഭാഷകർ അ ടക്കമുള്ള അഭിഭാഷകർ പങ്കെടുത്തു. യോഗത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് സീനിയർ അഭിഭാഷകരായ അഡ്വക്കേറ്റ് കെ.റ്റി തോമസ്, സി കെ വിദ്യാസാഗർ, ബാർ കൗൺസിൽ മെമ്പർ അഡ്വ ജോസഫ് ജോൺ തുടങ്ങിയവർ സംസാരിച്ചു.