Timely news thodupuzha

logo

തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കും; മുനിസിപ്പൽ ചെയർമാൻ

തൊടുപുഴ: തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് മുനിസ്പ്പൽ ചെയർമാൻ കെ ദീപക്. മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അസോസിയേഷന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാന് നിവേദനം നൽകി.

വഴിയോര കച്ചവടം ഒഴിവാക്കുക,ചെറിയ മഴപെയ്താൽ പോലും വെള്ളക്കെട്ടും ഗതാഗത തടസ്സം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കുക,മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക,ശുചിമുറികൾ തുറന്ന് കൊടുക്കുക,മങ്ങാട്ടുകവലയിലെ സ്റ്റാൻഡ് ടാർ ചെയുക,കൂടാതെ സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കുക ,മോർ ജംഗ്ഷനിലെ ഗതാഗത കുരുക്ക് അഴിക്കാനുള്ള നടപടി സ്വീകരിക്കുക,കാരിക്കോട് ഭാഗത്ത് റോഡ് വീതി കൂട്ടിയപ്പോൾ സൗജന്യമായി സ്ഥലം വിട്ട് കൊടുത്ത വ്യാപാരികളുടെ കടകൾക്ക് നമ്പർ കൊടുക്കുക,കടകൾക്ക് തടസ്സമായി നിൽക്കുന്ന ഓട്ടോ സ്റ്റാൻഡുകൾ പുനഃക്രമീകരിക്കുക, ഐ.ആർ.സി സ്പെസിഫിക്കേഷൻ അനുസരിച്ച് ജംഗ്ഷനുകളിൽ നിന്ന് 75 മീറ്റർ അകലെ മാത്രമേ ബസ് സ്റ്റോപ്പ് അനുവദിക്കാവൂ എന്നുള്ളപ്പോൾ തൊടുപുഴയിലെ ഇതൊന്നും പാലിക്കാതെയുള്ള ബസ് സ്റ്റോപ്പുകൾ നഗരത്തിലെ ഗതാഗത തടസ്സം ഉണ്ടാക്കുന്നത് പരിഹരിക്കുക,
90 NO ;2226 /2024 /LSGS ഉത്തരവിന് പ്രകാരം ലൈസെൻസ് ഫീ പുതുക്കാൻ താമസിച്ച വ്യാപാരികളിൽ നിന്നും 25% വരെ അധിക ഫീ ഈടാക്കുവു എന്ന്നിയമം ഉള്ളപ്പോൾ തൊടുപുഴയിൽ ലൈസെൻസ് ഫീയുടെ മൂന്നിരട്ടി പിഴ ഉദ്യോഗസ്ഥന്മാർ ആവശ്യപ്പെടുന്നത് പരിഹരിക്കുക.
ഇതുപോലെ തന്നെ മുനിസിപ്പാലിറ്റിയിലെ ഫയൽ നീങ്ങുന്നതിനുള്ള കാലതാമസം ഒഴിവാക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രസിഡന്റ് രാജു തരണിയിലിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണെന്നും ഈ വിഷയങ്ങൾ എത്രയും പെട്ടെന്ന് സമയബന്ധിതമായി പരിഹരിക്കുമെന്ന് ചെയർമാൻ ഉറപ്പ് നൽകി .

തുടർന്ന് നടന്ന ചർച്ചയിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്മാർ ,ജനറൽ സെക്രട്ടറി സി കെ നവാസ്,ജില്ലാ സെക്രട്ടറി നാസർ സൈര,KHFA പ്രസിഡന്റ് എംഎൻ ബാബു,വിവിധ മേഖലകളെ പ്രതിനിധീകരിച്ച ഹരി അമ്പാടി,ഷംനാസ് വി എ ,കെ പി ശിവദാസ്,സൽജൻ തോമസ്,സലിം ഫോക്കസ്,സഹീർ കെ ഐ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *