ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാളെ കൂടി എക്സൈസ് കസ്റ്റഡിയിലെടുത്തു. കേസിൽ അറസ്റ്റിലായ മുഖ‍്യപ്രതി തസ്‌ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താനാണ് പിടിയിലായിരിക്കുന്നത്. ചെന്നൈയിലെ എന്നൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്.
കഞ്ചാവ് വിൽപ്പനയ്ക്കു വേണ്ടി തസ്‌ലീമയ്ക്ക് കൈമാറിയത് സുൽത്താനാണെന്നാണ് വിവരം. തസ്‌ലീമയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ഭർത്താവ് പിടിയിലായത്. ഇയാൾ മലേഷ‍്യയിൽ ഇടയ്ക്ക് സന്ദർശനം നടത്താറുണ്ടെന്നും അവിടെ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പ്രതികൾക്ക് ലഭിച്ചതെന്നും എക്സൈസ് കണ്ടെത്തി.
രണ്ടുകോടിയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമയും സഹായി ഫിറോസും പിടിയിലാവുമ്പോൾ തസ്‌ലീമയുടെ ഭർത്താവ് സുൽത്താനും കുട്ടികളും ഇവരോടൊപ്പമുണ്ടായിരുന്നു. പിന്നീട് എക്സൈസ് ചോദ‍്യം ചെയ്തതിന് ശേഷം വിട്ടയക്കുകയായിരുന്നു.