ചെറുതോണി: കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡൻറായി ബിനു ജോൺ ഇലവുംമൂട്ടിൽ അണക്കര തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പ്രസിഡൻറായിരുന്ന ബാബു കീച്ചേരിൽ, അടിമാലി കേരള കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ പ്രസിഡൻറായി ബിനു ജോണിനെ കേരള കോൺഗ്രസ് ജില്ലാ കമ്മറ്റി യോഗം തെരഞ്ഞെടുത്തത്.
നെടുങ്കണ്ടം എം.ഇ.എസ് കോളേജ് കെ.എസ്.സി യൂണിറ്റ് പ്രസിഡൻറ്, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡൻറ്, ജില്ലാ വൈസ് പ്രസിഡൻറ് , സംസ്ഥാന കമ്മറ്റിയംഗം, കേരളാ കോൺഗ്രസ് ചക്കുപള്ളം മണ്ഡലം പ്രസിഡൻറ്, പീരുമേട് നിയോജക മണ്ഡലം പ്രസിഡൻറ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം, ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ബിനു കഴിഞ്ഞ 2 വർഷമായി കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.
സ്റ്റെഡ് (ടഠഋഉ) ചെയർമാൻ, എസ്.എച്ച്.ജി, ജെ.എൽ.ജി. കോ-ഓർഡിനേറ്റർ തുടങ്ങിയ വിവിധ സാമൂഹ്യ – സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ബിനു നല്ല ഒരു കർഷകൻ കൂടിയാണ്. ചെറുതോണി പാർട്ടി ഓഫീസിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡൻറ് പ്രൊഫ: എം.ജെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഉന്നതാധികാരസമിതിയംഗങ്ങളായ അഡ്വ: ജോസഫ് ജോൺ, അഡ്വ: ജോസി ജേക്കബ്, വനിതാകോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പ്രൊഫ: ഷീല സ്റ്റീഫൻ, കർഷകയൂണിയൻ സംസ്ഥാന പ്രസിഡൻറ് വർഗീസ് വെട്ടിയാങ്കൽ, പാർട്ടി സംസ്ഥാന സെക്രട്ടറി നോബിൾ ജോസഫ്, പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറുമാരായ ജോയി കൊച്ചുകരോട്ട്, ബിജു പോൾ, ജോജി ഇടപ്പള്ളിക്കുന്നേൽ, ജില്ലാ ഭാരവാഹികളായ എം.ജെ.കുര്യൻ, ടോമിച്ചൻ പി.മുണ്ടുപാലം, സാബു വേങ്ങവയലിൽ, ഷൈൻ വടക്കേക്കര, ലത്തീഫ് ഇല്ലിക്കൽ, കെ.കെ.വിജയൻ, ബെന്നി പുതുപ്പാടി, മാത്യൂസ് തെങ്ങുംകുടി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷൈനി സജി, സി.വി.സുനിത, ഷൈനി റെജി, പാർട്ടി സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജോസ് പൊട്ടംപ്ലാക്കൽ, മാത്യു ജോൺ, ബ്ലെയ്സ് ജി. വാഴയിൽ, പി.വി.അഗസ്റ്റ്യൻ, സണ്ണി കളപ്പുര, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡൻറ് അഡ്വ:എബി തോമസ്, കർഷകയൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ ബിനു ജോൺ, സണ്ണി തെങ്ങുംപിള്ളിൽ, പാർട്ടി നേതാക്കളായ എം.റ്റി.ജോണി, ജോയി കുടുക്കച്ചിറ, ചെറിയാൻ പി.ജോസഫ്, ടോമി ജോസഫ്, സി.എസ്.ആമോസ്, ജോസ് മോടിക്കപ്പുത്തൻപുര, ലൂക്കാച്ചൻ മൈലാടൂർ, ബേബിച്ചൻ തുരുത്തിയിൽ, തോമസ് പുളിമൂട്ടിൽ, പി.ജി. പ്രകാശൻ, ബിബിൻ അബ്രഹാം, അഭിലാഷ് പി.ജോസഫ്, ജോയി ജോസഫ്, ടി.എം.ജോർജ്ജ്, സണ്ണി ജോൺ, ജോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.