Timely news thodupuzha

logo

ധീരജ്‌ രാജേന്ദ്രനെ വെട്ടിക്കൊന്ന സംഭവം; കോൺഗ്രസിന്‌ നവചൈതന്യം പകർന്നെന്ന്‌ കെ.സുധാകരൻ

കണ്ണൂർ: ഇടുക്കി എഞ്ചിനിയറിംഗ്‌ കോളേജ്‌ വിദ്യാർഥി ധീരജ്‌ രാജേന്ദ്രനെ വെട്ടിക്കൊന്ന സംഭവം കോൺഗ്രസിന്‌ നവചൈതന്യം പകർന്നുവെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരൻ. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുമെന്നും പരസ്യപ്രഖ്യാപനം.

കണ്ണൂരിൽ കെ.എസ്‌.യു ജില്ലാ പ്രസിഡന്റ്‌ ചുമതലയേൽക്കുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യവെയാണ്‌ വിവാദ പ്രസംഗം. പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ ഇങ്ങനെ –- അർപ്പണ ബുദ്ധിയോടെ മരിച്ചുവീഴാൻ തയ്യാറാകുന്ന ഒരുപാട്‌ പേർ കെ.എസ്‌.യുവിലും യൂത്ത്‌ കോൺഗ്രസിലും ഉണ്ട്‌. ഇടുക്കിയിൽ നാം അത്‌ കണ്ടു. സി.പി.എം ഗുണ്ടായിസത്തിന്‌ മുന്നിൽ തല കുനിക്കാതെ നിന്ന ചെറുപ്പക്കാർ.

അവർ കാണിച്ച ആത്‌മധൈര്യം പാർടിക്ക്‌ ഇടുക്കി ജില്ലയിൽ നവചൈതന്യം പകർന്നു എന്നതാണ്‌ സത്യം. അവരെ ഒറ്റപ്പെടുത്താൻ പലരും ശ്രമിച്ചപ്പോൾ ഒറ്റപ്പെടുത്താൻ കഴിയാത്ത വിധം സംരക്ഷിച്ചു നിർത്തി. അന്നത്‌ പരസ്യമായി അന്ന്‌ പ്രഖ്യാപിച്ചു. എന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന്‌ പച്ചയായി പറയാനുളള തന്റേടം കാണിച്ചു.

അത്‌ പാർടിക്ക്‌ വലിയ ഗുണം ചെയ്‌തു. മറ്റ്‌ പാർടികളിലും വലിയ ചർച്ചയായി. ഇത്തരം സംരക്ഷണം എല്ലായിടത്തും കെ.പി.സി.സി നൽകും. എല്ലാ കാമ്പസുകൾക്ക്‌ പുറത്തും സംരക്ഷണ സെൽ ഉണ്ടാക്കും. അവർ കെഎസ്‌യു പ്രവർത്തകർക്ക്‌ എല്ലാ സംരക്ഷണവും നൽകും. ഇതിനനുസരിച്ച്‌ കാലോചിതമായ രാഷ്‌ട്രീയം പഠിക്കാൻ കെ.എസ്‌.യു പ്രവർത്തകർ തയ്യാറാകണം.

പാർടിയുമായി ബന്ധപ്പെട്ട ഏത്‌ കേസും കെ.പി.സി.സി ഏറ്റെടുത്ത്‌ നടത്തും. അത്‌ സൗജന്യമായിരിക്കും. ജാമ്യമെടുക്കാനും പിഴയടക്കാനും പ്രവർത്തകർ വിഷമിക്കേണ്ട. എല്ലാം കെ.പി.സി.സി ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *