
തൊടുപുഴ: മെയ് 5,6,7 തീയതികളിൽ അടിമാലിയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക ജാഥ മെയ് 5 വെള്ളി ഉച്ചക്ക് 2ന് തൊടുപുഴ കാർഗിൽ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കും. യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് അക്ബർ ടി.എൽ. നയിക്കുന്ന ജാഥക്ക് ജാഥാംഗം അരീഫ് കരീം അദ്ധ്യക്ഷത വഹിക്കും. വീക്ഷണം എം.ഡി. സെക്രട്ടറി അഡ്വ: ജയ്സൺ ജോസഫ് പതാക കൈമാറി ഉദ്ഘാടനം നിർവഹിക്കും.

പ്രമുഖ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ യോഗത്തിൽ സംബന്ധിക്കും. കോടിക്കുളം, വണ്ണപ്പുറം, ഊന്നുകൽ കൂടി ജാഥ ആറുമണിക്ക് അടിമാലിയിൽ എത്തിച്ചരും. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി മുണ്ടക്കൻ അറിയിച്ചു.
