തൊടുപുഴ:
ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ മലങ്കര വാർഡിൽ ചൊക്കംപാറയ്ക്ക് സമീപം താമസിക്കുന്ന ബേബി ജോൺ എന്നയാളുടെ വീടാണ് പൂർണമായും കത്തിനശിച്ചത്. ഇന്നു രാവിലെ (04/05/2022) 4 AM ന് പൊട്ടിതെറിക്കേട്ട് എഴുന്നേറ്റ് വീട്ടുടമസ്ഥൻ എഴുന്നേൽക്കുകയും, തീ പിടുത്തമാണെന്ന് ബോധ്യപ്പെട്ട വീട്ടുടമസ്ഥൻ ഭാര്യയെയും പേര കുട്ടികളെയും വീട്ടിൽ നിന്ന് രക്ഷിക്കുകയായിരുന്നു.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുസിറോയി, എ .കെ . സുഭാഷ് കുമാർ , സമീപ വാസികൾ, പൊതുപ്രവർത്തകൾ, ആശ പ്രവർത്തക എന്നിവർ എത്തിച്ചേർന്നു. വിവരം അറിഞ്ഞ ഉടൻ ഫയർഫോഴ്സ് എത്തിയെങ്കിലും വീട് പൂർണമായും കത്തിനശിച്ചിരുന്നു. സംഭവമറിഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷദ്, വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സറീന പി .എ .എന്നിവരുടെ നേത്വത്വത്തിൽ ജനപ്രതിനിധികൾ അടക്കമുള്ള ആളുകൾ സ്ഥലത്തെത്തി

ഇതോടൊപ്പം തൊടുപുഴ തഹസിൽദാർ, കാരിക്കോട് വില്ലേജ് ഓഫീസർ ജില്ലാ കളക്ടർക്ക് കൈമാറി. സംഭവ സ്ഥലത്തെത്തിയ പഞ്ചായത്ത് ഭരണ സമിതി കുടുംബത്തെ മാറ്റിപ്പാർപ്പിക്കുന്നതിനും അടിയന്തിര സഹായം നൽകുവാനും തീരുമാനമെടുത്തു.