Timely news thodupuzha

നെടിയശാല പള്ളിയിൽ പിടി നേർച്ച ശനിയാഴ്ച .

തൊടുപുഴ :പുരാതന മരിയൻ തീർത്ഥാടന കേന്ദ്രമായ നെടിയശാല സെന്റ് മേരീസ് പള്ളിയിൽ വചന പ്രഘോഷണവും പിടി നേർച്ചയും മെയ് ആറാം തിയതി ശനിയാഴ്ച നടത്തും .രാവിലെ ആറിന് വിശുദ്ധ കുർബാന ,നൊവേന ,9 .30 നു ആഘോഷമായ ജപമാല ,വിശുദ്ധ കുർബാന ,വചന പ്രഘോഷണം -ഫാ .സേവ്യർ കുന്നുംപുറത്ത് എം .സി .ബി .എസ്,നൊവേന ,അത്ഭുത കിണറ്റിങ്ങലേയ്ക്ക് പ്രദക്ഷിണം ,പിടി നേർച്ച വിതരണം എന്നിവയാണ് ആഘോഷ പരിപാടികൾ .

പിടി നേർച്ചയ്ക്കു കുടുംബ കൂട്ടായ്മയിലെ ഇരുട്ടുതോട് സെന്റ് ജോസഫ് വാർഡ് നേതൃത്വം നൽകും .തീർത്ഥാടകർക്ക് പിടി നേർച്ച പ്രത്യേക പായ്ക്കറ്റുകളിൽ നൽകുമെന്ന് വികാരി ഫാ .ജോൺ ആനിക്കോട്ടിലും അസിസ്റ്റന്റ് വികാരി ഫാ .ജോസഫ് വടക്കേടത്തും അറിയിച്ചു .

Leave a Comment

Your email address will not be published. Required fields are marked *