Timely news thodupuzha

logo

കോൺഗ്രസിന് അധികമായി ലഭിച്ചത് അഞ്ച് ശതമാനം വോട്ടും അമ്പതോളം സീറ്റുകളും

കർണാടക: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികമായി ലഭിച്ചത് അഞ്ച് ശതമാനം വോട്ട്, ഇതുവഴി അമ്പതോളം സീറ്റുകളും പാർട്ടിക്ക് അധികമായി ലഭിച്ചു. കഴിഞ്ഞ തവണ 38 ശതമാനമായിരുന്ന ജനപിന്തുണ ഇത്തവണ 43 ശതമാനത്തിലെത്തിയിട്ടുണ്ട്. 2018ൽ പാർട്ടിക്കു ലഭിച്ചത് 80 സീറ്റായിരുന്നു. അതേസമയം, 2013ൽ 122 സീറ്റുമായി കേവല ഭൂരിപക്ഷം നേടുമ്പോൾ അവർക്കു ലഭിച്ചത് 37 ശതമാനം വോട്ട് മാത്രമായിരുന്നു.

ബി.ജെ.പിയുടെ വോട്ട് വിഹിതത്തിൽ ഇത്തവണ ഗണ്യമായി ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് കൗതുകകരം. പാർട്ടിക്ക് നാൽപ്പതോളം സീറ്റുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനെ അപേക്ഷിച്ച് നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ തവണ 36 ശതമാനം വോട്ട് മാത്രം നേടിയാണ് അവർ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. അന്നു 104 സീറ്റും കിട്ടിയിരുന്നു.

അഞ്ച് ശതമാനം വോട്ട് കുറഞ്ഞ ജെ.ഡി.എസ് ആകട്ടെ, സംസ്ഥാന നിയമസഭയിൽ ഇക്കുറി ഒരു സമ്മർദ ഗ്രൂപ്പ് പോലുമാകാൻ കഴിയാത്ത അവസ്ഥയിലും. 18 ശതമാനത്തിൽനിന്നാണ് പാർട്ടി ഇത്തവണ 13 ശതമാനത്തിലേക്കു ചുരുങ്ങിയത്. 40 എം.എൽ.എമാർ പകുതിയായും കുറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *