മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ പീഡനശ്രമമെന്ന് പരാതി. സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി ഷംസുദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാടു നിന്ന് പത്തനംത്തിട്ടക്കു പോകുന്ന ബസ് മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് സംഭവം. സഹയാത്രികനായ ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ വന്നപ്പോൾ കണ്ടക്‌ടറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ സീറ്റുമാറ്റിയിരുത്തിയെങ്കിലും വളാഞ്ചേരിയിലെത്തിയപ്പോൾ യുവതിയുടെ അടുത്തെത്തി വീണ്ടും പ്രശ്നമുണ്ടാക്കി. ഇതേത്തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്.