Timely news thodupuzha

logo

ഐ.എൻ.എസ്.എയുടെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദനസദസ്സ് സംഘടിപ്പിച്ചു

തൊടുപുഴ: ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സിന്റെ ആഭിമുഖ്യത്തിൽ ഖസാക്കിന്റെ ഇതിഹാസമെന്ന കൃതിയുടെ പുസ്തകാസ്വാദനവും ചർച്ചയും തൊടുപുഴ സോക്കർ സ്കൂൾ ഹാളിൽ വച്ച് നടന്നു. പ്രഭാഷകയും സാംസ്കാരിക പ്രവർത്തകയുമായ മിനി റെജി വിഷയാവതരണം നടത്തി.

പുസ്തകാസ്വാദന സദസ്സിൽ ജില്ലാ പ്രസിഡൻ‌റ് രാജൻ തെക്കുംഭാ​ഗം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും തിരകഥാകൃത്തുമായ സജിതാ ഭാസ്കർ, ജില്ലാ ട്രഷററും കവിയുമായ രമ പി.നായർ, എഴുത്തുകാരൻ വിൽസൺ ജോൺ, ശശികല സുരേഷ്, സൂര്യ​ഗായത്രി എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *