നെടുമ്പാശേരി: മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കുർബാനമധ്യേ മദ്യലഹരിയിൽ യുവാവിന്റെ ആക്രമണം. കുർബാനയ്‌ക്കിടെ അൾത്തരയിലേക്ക് ഓടിക്കയറിയ മാർട്ടിൻ (35) എന്നയാളാണ് അക്രമകാരിയായത്.
അൾത്താരയിൽ കയറിയ ഇയാൾ കുരിശ് ഉൾപ്പെടെയുള്ള സാധനങ്ങൾ താഴെയിടാൻ ശ്രമിച്ചു. പള്ളിയിലുണ്ടായിരുന്നവർ പിടിച്ചുമാറ്റിയതുമൂലം നാശനഷ്ടങ്ങളുണ്ടായില്ല. ഫാ. പോൾ ചക്കേൻ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.