തൊടുപുഴ: ഓൾ ഇന്ത്യാ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷന്റെ 10ആമത് ഡിവിഷണൽ സമ്മേളനം നാളെ തൊടുപുഴ കിസാൻ കൾച്ചറൽ സെന്ററിൽ വച്ച് നടത്തും. രാവിലെ ഒമ്പതിന് ചേരുന്ന പൊതുസമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന പ്രതിനിധി സമ്മേളനം ഫെഡറേഷന്റെ ഉദ്ഘാടനം ദേശീയ വർക്കിങ്ങ് പ്രസിഡന്റ് സി.രാധാകൃഷ്ണൻ നിർവ്വഹിക്കും.
ഡിവിഷണൽ പ്രസിഡന്റ് എൻ.ഒ ജോർജ് അധ്യക്ഷത വഹിക്കും. ഡിവിഷണൽ ജനറൽ സെക്രട്ടറി കെ.സി വർഗ്ഗീസ് സ്വാഗതം ആശംസിക്കും. ഫെഡറേഷൻ ദേശീയ രക്ഷാധികാരി കെ.സി ജയിംസ് മുഖ്യാതിഥിയായെത്തും. ദേശീയ ജനറൽ സെക്രട്ടറി കെ.രാമചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. യോഗത്തിൽ ബിസിനസ്സ് മികവ് തെളിയിച്ചവരെ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി.എൻ.രാജീവൻ ആദരിക്കും. ദേശീയ വൈസ് ജോർജ് മാമ്മൻ കൊണ്ടൂർ മുതിർന്ന ഏജൻസിനെ ആദരിക്കും. നിരവധി പേർ യോഗത്തിൽ പങ്കെടുക്കും. ഡിവിഷണൽ ട്രഷറർ ഡായി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തും.