തൊടുപുഴ: മുണ്ടൻമുടി നാരുംകാനം ധർമ്മശാസ്താ ക്ഷേത്രത്തിൽ കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ഷേത്രം തന്ത്രി ചേർത്തല സുമിത് തന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു.
ഉദ്ഘാടന ചടങ്ങിന് ക്ഷേത്രം ശാന്തി സജീഷ്, ക്ഷേത്രം പ്രസിഡൻറ് ആകാശ് വി.മോഹനൻ, സെക്രട്ടറി സുജിത് പി.എൻ, ട്രഷറർ ഗോപി അക്കരച്ചാലിൽ, മാതൃസമിതിയംഗം ജയ ഓണക്കാവിൽ, സിന്ധു ബാലൻ മുക്കുറ്റിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
മുണ്ടൻമുടി നാരുംകാനം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ ഒന്നാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ജനനന്മയ്ക്കായുള്ള വളരെ മഹത്തായ പദ്ധതികൾ നടപ്പാക്കുകയെന്ന ക്ഷേത്ര ഭരണ സമിതിയുടെ തീരുമാന പ്രകാരം എല്ലാ വർഷവും സമൂഹത്തിലെ നിർദ്ധനരായ രോഗികൾക്കുള ചികിത്സാ സഹായം, കുട്ടികൾക്കായുള്ള പഠനോപകരണങ്ങളുടെ വിതരണം തുടങ്ങിയ പദ്ധതികൾ നടത്തി വരുന്നു.