കരുവാരക്കുണ്ട്: ചേരികൂമ്പൻ മല കാണാൻ കയറി തിരിച്ചിറങ്ങാനാവാതെ കുടുങ്ങിയ കരുവാരക്കുണ്ട് സ്വദേശികളായ യുവാക്കളെ രക്ഷപ്പെടുത്തി. യാസിം, അഞ്ജൽ എന്നിവരെയാണ് കണ്ടെത്തിയത്. കേരളാംകുണ്ടിന് സമീപം ആനത്താനം ചുള്ളികൊളയൻ ഭാഗത്ത് ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഇവർ കുടുങ്ങിയത്.
കോടമഞ്ഞ് മൂടിയതാണ് കുടുങ്ങാൻ കാരണം. ഇവരോടൊപ്പമുണ്ടായിരുന്ന ഷംനാസ് രക്ഷപ്പെട്ടിരുന്നു. ഇയാളാണ് വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്. കരുവാരക്കുണ്ട് പൊലീസും തിരുവാലി ഫയർ ആൻഡ് റസ്ക്യൂ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി 11ഓടെയാണ് ഇരുവരെയും കണ്ടെത്തിയത്.