Timely news thodupuzha

logo

ജനുവരിയിലെ റേഷൻ രണ്ട് ദിവസത്തിനകം കൈപ്പറ്റണമെന്ന് മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം:​ ഈ ​​മാ​​സ​​ത്തെ ഭക്ഷ്യധാന്യങ്ങൾ ര​​ണ്ടു ദിവസത്തിനകം റേഷൻ കാർഡുടമകൾ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആർ.അനിൽ. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലുമുണ്ട്.

സ്റ്റോക്ക് ഇല്ലെന്നും കടകൾ കാലിയാണെന്നുമുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ജില്ലാ​- താലൂക്ക് സപ്ലൈ ഓഫി​​സ​​ര​​ർ​​മാ​​രു​​ടെ യോ​​ഗം വി​​ളി​​ച്ച് ചേ​​ർ​​ത്ത് റേ​​ഷ​​ൻ വി​​ത​​ര​​ണ​​ത്തി​​ൻറെ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തി​​യ മ​​ന്ത്രി കുറവുള്ള ജില്ലകളിൽ വിതരണം വർധിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി.

ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണത്തിൻറെ പ്രവർത്തനം വേഗത്തിലാക്കാനും നി​​ർ​​ദേ​​ശം. വയനാട് 81.57ഉം ​​മലപ്പുറത്ത് 80 ഉം ​​കാസർഗോഡ് 77.7 ഉം ​​ശ​​ത​​മാ​​ന​​മാ​​ണു റേഷൻ വിഹിതം കൈപ്പറ്റി​​യ​​ത്.

വാതിൽപ്പടി വിതരണത്തിലെ കരാറുകാരുടെ സമരം പിൻവലിച്ചതിനാൽ തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും വേഗത്തിൽ വിതരണം നടന്നുവരുന്നു. ഫെബ്രുവരിയിലെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇപ്പോൾ റേഷൻ കടകളിലേക്ക് വാതിൽപ്പടിയായി എത്തിച്ച് കൊണ്ടിരിക്കുന്നത്. ഡിസംബറിലെ കമ്മി​​ഷൻ എല്ലാ വ്യാപാരികളുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയതായും മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *