കട്ടപ്പന: വന്യജീവി ആക്രമണത്തിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കർഷ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് പ്രതിഷേധ ജ്വാല തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
വന്യമൃഗങ്ങളുടെ ആക്രമണത്താൽ നിരവധി മനുഷ്യ ജീവനുകളാണ് ഒരോ ദിവസവും പൊലിഞ്ഞു കൊണ്ടിരിക്കുന്നതു്. വന്യമൃഗങ്ങളെ വനത്തിൽ തന്നെ സംരക്ഷിക്കണം. ഇവ നൂറ് ഇരട്ടിയായി പെരുകിക്കൊണ്ടിരിക്കുന്നു. ഇവയുടെ സംഖ്യ നിയന്ത്രിക്കുവാൻ വിദേശ രാജ്യങ്ങളിൽ ചെയ്യുന്നത് പോലെ ഹണ്ടിങ്ങ് നടത്തി ഇവയെ നിയന്ത്രി ക്കുവാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ പാണാട്ടിൽ അദ്ധ്യക്ഷം വഹിച്ചു കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡൻറ് തോമസ് മൈക്കിൾ മുഖ്യ പ്രഭാഷണം നടത്തി. സിജു ചക്കും മൂട്ടിൽ, ടോമി തെങ്ങുംപള്ളി, ജോസ് ആനക്കല്ലിൽ, പി.എസ് മേരി ദാസൻ, ലീലാമ്മ ബേബി, ഐബി മോൾ രാജൻ, സജിമോൾ ഷാജി, സിന്ദു വിജയകുമാർ, ബെന്നി കളരിക്കൽ, രക്ന്നമ്മ സുരേന്ദ്രൻ, ലിസി ഇല്ലിമൂട്ടിൽ, കെ.കെ രാജൻ എന്നിവർ പ്രസംഗിച്ചു.