നെടുമ്പാശേരി: മാനവ സമൂഹത്തിൽ സമത്വത്തിന്റെ സന്ദേശമാണ് ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിൽ വിശേഷപ്പെട്ട ഹജ്ജ് വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പി രാജീവ്.
ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നടന്ന യാത്രയയപ്പുസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
തസ്കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായി. മന്ത്രി അഹമ്മദ് ദേവർകോവിൽ, എ എം ആരിഫ് എംപി, കലക്ടർ എൻ എസ് കെ ഉമേഷ്, ഹജ്ജ് കമ്മിറ്റി അംഗം സഫർ എ കയാൽ, സിയാൽ ഓപ്പറേഷൻ ജനറൽ മാനേജർ എബ്രഹാം ജോസഫ്, മുഹമ്മദ് നജീബ്, അബ്ദുൾ സലാം സഖാഫി, മുഹമ്മദാലി ഫൈസി എന്നിവർ സംസാരിച്ചു. ഹജ്ജ് സെൽ ഓഫീസർ എം ഐ ഷാജി യാത്രാസംബന്ധമായ നിർദേശങ്ങൾ നൽകി.