തൃശൂർ: എറവ് കപ്പൽ പള്ളിക്ക് സമീപം ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചള്ളിങ്ങാട്ട് സ്വദേശി ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു, മൂന്നരവയസുള്ള കുട്ടി, നീതുവിന്റെ അച്ഛൻ കണ്ണൻ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം. കുട്ടിയെ ആശുപത്രിൽ കാണിച്ചശേഷം ഓട്ടോയിൽ മടങ്ങുകയായിരുന്നു ജിത്തുവും കുടുംബവും. രോഗിയുമായി തൃശുർ ഭാഗത്തേക്ക് പോയ ആംബുലൻസുമായാണ് കൂട്ടിയിടിച്ചത്.
ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് തൃശൂരിൽ ഓട്ടോ ഡ്രൈവർ മരിച്ചു






